ജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ച്; ജന്മദിനത്തിൽ കിടിലൻ ചിത്രങ്ങൾ പങ്കിട്ട് അമേയ – ഫോട്ടോസ്

2852

ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തന്നെ ജനമനസ്സുകളിൽ ഇടംപിടിക്കുന്ന നിരവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ ജനപിന്തുണ സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവെൻസറായി നിൽക്കുന്ന താരങ്ങൾക്ക് ലഭിക്കാറുണ്ട്. യൂട്യൂബ് വെബ് സീരീസുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അമേയ മാത്യു.

കരിക്ക് എടുത്ത ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന സൂപ്പർഹിറ്റ് വീഡിയോയിൽ അഭിനയിച്ച് യുവാക്കളുടെ ഹൃദയം കീഴടക്കിയ അമേയ അതിന് മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുളള ഒരാളാണ്. കരിക്കിൽ അഭിനയിച്ച ശേഷം അമേയയ്ക്ക് ഒരുപാട് ആരാധകരെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു. മിക്കപ്പോഴും അമേയ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്‌ത്‌ ആരാധകരെ കൈയിലെടുക്കുന്ന ഒരാളാണ്.

അമേയയുടെ ഫോട്ടോഷൂട്ടുകൾക്കും പോസ്റ്റിനും ഒപ്പമുള്ള രസകരമായ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധേയം. ഇപ്പോഴിതാ അമേയയുടെ ജന്മദിനത്തിൽ താരം പങ്കുവച്ചിട്ടുള്ള പോസ്റ്റാണ് വൈറലാവുന്നത്. ചുവപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് അമേയ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്.

“1990-കളിലാണ് മെസോ പെട്ടോമിയൻ സംസ്കാരത്തിൻറെ ബാക്കി പത്രമെന്ന പോലെ തിരുവനന്തപുരത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിൽ മറ്റ് ഒരു പെൺകുട്ടി കൂടി ജനിച്ച് വീണത്. മാത്യു, സുജ ദമ്പതികളുടെ ആവശ്യ പ്രകാരം അംബര ചുംബിയായ ഒരു ആശുപത്രിയിൽ ഡോ.സ്പിൽ ബർഗായിരുന്നു ചരിത്രപരമായ ഈ മുഹൂർത്തത്തിന് മുൻകൈയെടുത്തത്. ജനിച്ചു വീണയുടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ചിനെ കണ്ട് കൊണ്ട് ഞാൻ എന്റെ യാത്ര തുടർന്നു..”, അമേയ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here