‘ഭീഷ്മപർവ്വത്തിലെ ആലീസ് അല്ലേ ഇത്.! സ്റ്റൈലിഷ് മേക്കോവറിൽ നടി അനസൂയ ഭരദ്വാജ്’ – ഫോട്ടോസ് കാണാം

2641

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ബിഗ് ബിയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവം. ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് മമ്മൂട്ടിയും അമൽ നീരദും ഭീഷ്മപർവം ഇറക്കിയത്. വിചാരിച്ചത് പോലെ തന്നെ പ്രേക്ഷകർക്ക് പൂർണ സംതൃപ്തി നൽകി വലിയ വിജയം നേടുകയും ചെയ്തു ചിത്രം. 100 കോടിയ്ക്ക് അകത്ത് കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം ഈ കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസ് ആവുകയും ചെയ്തിരുന്നു.

അതിന് ശേഷവും അതുബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ടെന്നത് തന്നെ ഏറ്റവും ശ്രദ്ധേയമാണ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ സുഹൃത്തായ ആലീസിന്റെ റോളിൽ അഭിനയിച്ചത് തെലുങ്ക് നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ് ആണ്. അനസൂയയെ മലയാളികൾക്ക് മറ്റൊരു ചിത്രത്തിലൂടെ ഈ അടുത്തിടെ ഏറെ സുപരിചിതയാണ്.

പക്ഷേ അത് അനസൂയ ആണെന്ന് കണ്ടാൽ തോന്നിപ്പിക്കാത്ത രീതിയിലുള്ള മേക്കോവർ ആയിരുന്നു ആ സിനിമയിലേത്. അല്ലു അർജുൻ നായകനായ പുഷ്പായിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത് അനസൂയ ആയിരുന്നു. ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് പുഷ്പയിൽ അനസൂയ ചെയ്തത്. തെലുങ്കിൽ 9 വർഷത്തോളമായി അനസൂയ ‘ജബർദസ്ത്’ എന്ന പ്രോഗ്രാമിൽ അവതാരകയായി ഇന്നും തിളങ്ങി നിൽക്കുകയാണ്.

സ്റ്റാർ മാ ചാനലിന്റെ ഒരു പ്രോഗ്രാമിന് വേണ്ടി നൃത്തം ചെയ്യുന്ന കോസ്റ്റിയൂമിൽ അനസൂയ ചെയ്ത ഒരു കിടിലം സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. വീരേന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 36-കാരിയായ അനസൂയയെ കണ്ടാൽ അത്രയും പറയില്ലെന്നാണ് ആരാധകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here