
ചുരുക്കം ചില മലയാള ചിത്രങ്ങളിലെ അഭിനയിച്ചുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് രേഷ്മ അന്ന രാജൻ. രണ്ടായിരത്തി പതിനേഴിലാണ് അന്ന രാജൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

കൊച്ചി ആലുവ സ്വദേശിയായ താരം കൊച്ചി രാജഗിരി ഹോസ്പ്പറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്ന സമയത്താണ് വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രംമാണ് അന്നയുടെ രണ്ടാമത്തെ ചിത്രം. ചിത്രത്തിൽ മേരി എന്ന കഥാപാത്രം അവതരിപ്പിച്ച അന്ന രാജൻ പ്രേക്ഷക പ്രീതി നേടി.

നമ്മളെ വിട്ട് പിരിഞ്ഞ ഹിറ്റ് സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും താരം ശ്രെദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ബിജു മേനോൻ പൃഥ്വിരാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ പൃഥിരാജിന്റെ ഭാര്യയുടെ വേഷമാണ്. അന്നകൈകാര്യം ചെയ്തത്. സൈബർ ഇടങ്ങളിൽ സജീവമായ. അന്ന പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.
