
മലയാള സിനിമയിൽ അരങ്ങേറുകയും പിന്നീട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളക്കരയിൽ ഉടനീളം ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

മുടി അഴിച്ചിട്ടുള്ള ആ പെൺ കുട്ടിയെ അത്ര വേഗം മലയാളികൾ മറക്കാൻ ഇടയില്ല. ആദ്യ സിനിമ ഹിറ്റായതോടെ പിന്നീട് താരം അരങ്ങേറിയത് തെലുങ്ക് സിനിമയിലാണ്. ഇന്നിപ്പോൾ തെലുങ്ക് സിനിമയിൽ മുന്നിര നായിമാരുടെ പട്ടികയിൽ താരവുമുണ്ട്. മലയാളത്തേക്കാളും കൂടുതൽ തിളങ്ങി നിൽക്കുന്നത് മറ്റ് സൗത്ത് ഇന്ത്യയിൽ ഭാഷകളിലാണ്.

മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമയിലും താരം തന്റെ സാന്നിത്യം അറിയിയിച്ചിട്ടുണ്ട്. അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത് മണിയറയിലെ അശോകൻ എന്ന സിനിമയിലാണ്. അതിന് ശേഷം കുടുതലും അന്യ ഭാഷയിലാണ് താരം തിളങ്ങി നിൽക്കുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് കോടികണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കിയ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.


