
അപ്സര രത്നാകരന്‍ എന്ന് പറഞ്ഞാല്‍ ആ താരത്തിന് മലയാളികള്‍ക്ക് അത്രക്ക് പരിചയം കാണില്ല. എന്നാല്‍ സാന്ത്യനത്തിലെ ജയന്തിയെ അറിയാത്ത മലയാളികള്‍ വിരളമാണ്. അത്രക്കും ജനശ്രദ്ധ നേടിയ സീരിയല്‍ ആണ് സാന്ത്വനം. കുശുമ്പും കുറുമ്പും ഏഷണിയുമൊക്കെ കാണിക്കുന്ന ജയന്തിയെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് അത്രക്കും ഇഷ്ടവുമാണ്. ഈ അടുത്തായിരുന്നു അപ്സര വിവാഹം കഴിക്കുന്നത്. ടെലിവിഷന്‍ രംഗത്തില്‍ തന്നെ സജീവമായി നില്‍ക്കുന്ന ആല്‍ബി ഫ്രാന്‍സിസിനെയാണ് അപ്സര വിവാഹം കഴിച്ചത്.

ആല്‍ബി ടെലിവിഷന്‍ രംഗത്തില്‍ സജീവ സാന്നിധ്യമായ കലാകാരനാണ്. കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം നേടിയ താരങ്ങള്‍ ആണ് ഇരുവരും. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സെലിബ്രറ്റി കിച്ചന്റെ സംവിധായകന്‍ ആണ് ആല്‍ബി ഫ്രാന്‍സിസ്. ഇരുപത്തി രണ്ടില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച താരം കൂടിയാണ് അപ്സര രത്നാകരന്‍. നിരവധി ഷോകളില്‍ പലപ്പോഴും കണ്ടുമുട്ടിയിടടുള്ള ആള്‍ ആയിരുന്നു ഞങ്ങള്‍ ഇരുവരും എന്ന് ആല്‍ബി പറയുന്നു.

താന്‍ ആയിരുന്നു അപ്സരയെ ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന് പറയുന്ന ആല്‍ബി അപ്സരയുടെ വീട്ടില്‍ എത്തി ആലോചിക്കുക ആയിരുന്നു. അവര്‍ക്കും സമ്മതം ആയതോടെ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ശരിക്കും കുട്ടിത്തം വിട്ട് മാറാത്ത ആള്‍ ആണ് അപ്സര എന്ന് ആല്‍ബി പറയുന്നത്. അതുപോലെ അപ്സരയുടെ നിഷ്കളങ്കമായ പ്രകൃതം ആണ് തനിക്ക് ഏറെ ഇഷ്ടമായത് എന്ന് ആല്‍ബി പറയുന്നു.

തനിക്ക് ഇപ്പോഴും സന്തോഷം നല്‍കുന്നത് അഭിനയത്രി ആയി തുടരുന്നത് ആണെന്ന് അപ്സര പറയുന്നു. അഭിനയം തന്നെയാണ് തന്റെ പ്രൊഫെഷനും. തന്റെ പ്രൊഫെഷനെ വളരെ പ്രാധാന്യത്തോടെ കാണുന്ന ആള്‍ ആണ് ആല്‍ബി ചേട്ടന്‍ അതുകൊണ്ടു തന്നെ ആണ് തനിക്ക് അദ്ദേഹത്തിനോട് ഇഷ്ടം തോന്നിയത് എന്നാണ് അപ്സര പറയുന്നത്.

ഇപ്പോള്‍ വിഷു എത്തുമ്പോള്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തുകയാണ് അപ്സര. സുനില്‍ ദിയ എടുത്ത ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. ജയന്തിയെ എന്നും സാരിയില്‍ കാണുന്ന പ്രേക്ഷകര്‍ക്ക് എന്നാല്‍ പുത്തന്‍ മേക്കാവോറില്‍ ജയന്തിയെ കാണുമ്പോള്‍ ഇപ്പോഴും കൂടുതല്‍ ഇഷ്ടവും അതിശവുമാണ്. എന്തായാലും നിരവധി ആളുകള്‍ ആണ് വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് അപ്സരയുടെ പോസ്റ്റില്‍ എത്തിയിരിക്കുന്നത്.

