മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ അതുല്യ താരമാണ് ബീന ആന്റണി. ബാല താരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1986 ൽ പുറത്തിറങ്ങിയ’ഒന്ന് മുതൽ പൂജ്യം വരെ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷം ഗോഡ് ഫാദർ എന്ന സിനിമയിലും താരം അഭിനയിച്ചു. പിന്നീട് അങ്ങോട്ട് വലുതും ചെറുതുമായി ഒരുപാട് മലയാള സിനിമയിലും താരം അഭിനയിച്ചു.

ഇന്നിപ്പോൾ സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുകയാണ് താരം. സിനിമയിൽ തിളങ്ങിയതോടെയാണ് താരം മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത് 1992 ൽ പുറത്തിറങ്ങിയ ‘ഇണക്കം പിണക്കം എന്ന സീരിയലിൽ കൂടിയാണ് താരം അരങ്ങേറുന്നത്. അതിന് ശേഷം പിന്നീട് അങ്ങോട്ട് മലയാള സീരിയലിൽ പകരംവെയ്ക്കാനില്ലാത്ത അതുല്യ താരമായി താരം മാറുകയായിരുന്നു.
സീരിയലിൽ വില്ലൻ വേഷങ്ങൾ ചെയ്യുവാനുള്ള താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഇന്നിപ്പോൾ സിനിമയെക്കാളും കൂടുതൽ താരം മിനിസ്‌ക്രീനിലാണ് തിളങ്ങി നിൽക്കുന്നത്. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകിയുണമാണ്. സോഷ്യൽ മീഡിയിൽ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയിൽ നിരന്തരമായി താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രായത്തിലും അതീവ സുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.
