സെറ്റുടുത്ത് തനി നാടൻ ലുക്കിൽ സീരിയൽ നടി ഗൗരി; വിഷു സ്പെഷ്യൽ ഫോട്ടോസ് പങ്കുവെച്ചു താരം..!

2663

ടെലിവിഷൻ രംഗത്ത് പല ഹിറ്റ് സീരിയലുകളും പ്രേക്ഷകർക്ക് സമ്മനിച്ച ഒരു ചാനലാണ് ഏഷ്യാനെറ്റ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ കൂടുതലും ഏഷ്യാനെറ്റിലായിരുന്നു. അതിലെ പരമ്പരകളിലൂടെ വരുന്നവരാണ് പിന്നീട് സീരിയലിൽ വലിയ താരങ്ങളായി മാറിയിട്ടുള്ളതും ചിലർക്ക് സിനിമയിലേക്ക് വരെ അവസരങ്ങൾ ലഭിച്ചതും.

അത്തരത്തിൽ ഏഷ്യാനെറ്റിൽ ഒരു ഹിറ്റ് പരമ്പരയായിരുന്നു പൗർണമി തിങ്കൾ. നിരവധി സീരിയലുകളിൽ അഭിനയിച്ച ശേഷം പൗർണമി തിങ്കളിലെ പൗർണമിയായി അഭിനയിച്ച താരമാണ് നടി ഗൗരി കൃഷ്ണൻ. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി ഈ മേഖലയിലേക്ക് വരുന്നത്. പിന്നീട് നിരവധി സീരിയലുകളിൽ ഗൗരി അഭിനയിച്ചു.

കാണാകണ്മണിയിലെ കൃഷ്ണേന്ദുവും മാമാങ്കത്തിലെ മേനകയും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി. എങ്കിലും താരത്തിന് കൂടുതൽ പേര് ലഭിച്ചത് പൗർണമി തിങ്കളിലാണ്. 2 കൊല്ലത്തോളം ഏഷ്യാനെറ്റിൽ വലിയ റേറ്റിംഗ് ഉള്ള സീരിയലായിരുന്നു അത്. വളരെ അപ്രതീക്ഷിതമായിട്ടാണ് പരമ്പര അവസാനിപ്പിച്ചത്. പക്ഷേ ആ സീരിയലിലൂടെ ഗൗരിയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.

രാജീവ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെയായിരുന്നു ഗൗരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ വിഷുവിന് അനുബന്ധിച്ച് താരം ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. സെറ്റുടുത്ത് തനി നാടൻ ലുക്കിലാണ് ഗൗരി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here