ഇത് നമ്മുടെ മീനാക്ഷി തന്നെയല്ലേ; പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ട് ആരാധകലോകം.!

2866

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാനായകൻ എന്ന പരിപാടിയിലൂടെ മത്സരാർത്ഥിയായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രകടനം കാഴ്ചവച്ച് സുപരിചിതയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ലാൽജോസും കുഞ്ചാക്കോ ബോബനും സംവൃത സുനിലുമൊക്കെ വിധികർത്തകളായി എത്തിയ ഷോയിൽ ഏവരെയും ഞെട്ടിച്ച പ്രകടനമാണ് മീനാക്ഷി കാഴ്ചവച്ചിട്ടുള്ളത്. നിരവധി പുതുമുഖ നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ലാൽജോസ് തന്റെ പുതിയ സിനിമകളിലേക്ക് വേണ്ടി നായികാനായകമാരെ കണ്ടെത്താൻ വേണ്ടി നടത്തിയ ഷോയായിരുന്നു ഇത്.

അതിലെ പ്രകടനമികവ് കൊണ്ട് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങളും മീനാക്ഷിയെ തേടിയെത്തി. ലാൽജോസ് തന്നെ സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്യുതനാണ് മീനാക്ഷിയുടെ ആദ്യ സിനിമ. പിന്നീട് ലോക്ക് ഡൗൺ നാളിൽ ഒ.ടി.ടിയിൽ ഇറങ്ങിയ ഫഹദ് ഫാസിൽ നായകനായ മാലിക്കിൽ മകളായി അഭിനയിച്ചിരുന്നു മീനാക്ഷി. അതിന് ശേഷം പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ഒന്നിച്ച ഹൃദയത്തിൽ ഒരു ചെറു റോളിലും മീനാക്ഷി അഭിനയിച്ചു.

ലോക്ക് ഡൗൺ നാളുകളിൽ തന്നെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘ഉടൻ പണം 3.0’യിൽ അവതാരകയായും മീനാക്ഷി തിളങ്ങിയിരുന്നു. ഡൈൻ ഡേവിസിന് ഒപ്പമുള്ള മീനാക്ഷിയുടെ അവതരണം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. ഉടൻ പണത്തിലെ മീനാക്ഷിയാണോ എന്ന് ആരാധകർക്ക് സംശയം തോന്നിപ്പിക്കുന്ന ലുക്കിലാണ് മീനാക്ഷിയെ ഫോട്ടോയിൽ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here