ഒരു രാജകുമാരിയെ പോലെ ലെഹങ്കയിൽ നടി പാർവതി തിരുവോത്ത് – ഫോട്ടോസ്

2746

കരിയറിന്റെ തുടക്കത്തിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ച് ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള നായികനടിമാരിൽ ഒരാളായി മാറിയ താരമാണ് നടി പാർവതി തിരുവോത്ത്. 2006-ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്. നോട്ട് ബുക്ക്, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെയാണ് പാർവതി മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. പിന്നീട് തമിഴിലും കന്നഡയിലുമൊക്കെ അഭിനയിച്ച പാർവതി ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെ അതിശക്തമായി തിരിച്ചുവരവ് നടത്തുകയും ചെയ്തു.

എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, വർത്തമാനം, ആണും പെണ്ണും തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പാർവതിയുടെ ഏറ്റവും അവസാന ഇറങ്ങിയ മലയാള സിനിമ ബിജു മേനോന്റെ ആർക്കറിയാം ആണ്. മമ്മൂട്ടിയുടെ നായികയായി പുഴുവെന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. അത് ഒ.ടി.ടി പ്ലാറ്റഫോമിലാണ് റിലീസാവുന്നത്. പാർവതിയുടെ കരിയറിലെ ഏറ്റവും വലിയ അന്നൗൺസ്‌മെന്റ് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്.

ആമസോൺ പ്രൈമിൽ ഇറങ്ങുന്ന ദൂത എന്ന വെബ് സീരിസിൽ പാർവതി ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. പ്രൈം വീഡിയോ തങ്ങളുടെ അടുത്ത പ്രധാനപ്പെട്ട റിലീസുകൾ അന്നൗൺസ് ചെയ്യാൻ വേണ്ടി ഒരു ഇവന്റ് നടത്തിയിരുന്നു. അതിലാണ് ഇതും അന്നൗൺസ് ചെയ്തത്. ആ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള പാർവതിയുടെ ചിത്രങ്ങൾ താരം തന്നെ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാർവതി അത് പോസ്റ്റ് ചെയ്തത്. ഒരു ലെഹങ്ക പോലെയുള്ള ഡ്രെസ്സിലാണ് പാർവതി ചടങ്ങിന് എത്തിയത്. ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരും ചിലർ താരങ്ങളും ഫോട്ടോസിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here