ക്യൂട്ട് ഭാവങ്ങൾ; കിടിലം ഫോട്ടോഷൂട്ടുമായി നടി രചന നാരായണൻകുട്ടി – ഫോട്ടോസ്

2677

മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് നടി രചന നാരായണൻകുട്ടി. മറിമായത്തിലെ വത്സല മാഡം എന്ന കഥാപാത്രം അത്ര പെട്ടന്ന് ഒന്നും ടെലിവിഷൻ പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല. അതിലെ പ്രകടനത്തിലൂടെ കൂടുതൽ അവസരങ്ങളാണ് രചനയെ തേടിയെത്തിയത്.

നല്ലയൊരു നർത്തകി കൂടിയാണ് രചന. 2001-ൽ പുറത്തിറങ്ങിയ തീർത്ഥാടനം, അതുപോലെ തൊട്ടടുത്ത വർഷങ്ങളിൽ ഇറങ്ങിയ കാലചക്രം, നിഴൽകൂത്ത് തുടങ്ങിയ സിനിമകളിൽ രചന ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മറിമായം പ്രേക്ഷകർ സ്വീകരിച്ചതോടെയാണ് 10 വർഷങ്ങൾക്ക് ശേഷം സിനിമയിൽ വീണ്ടും രചനയ്ക്ക് അവസരങ്ങൾ ലഭിച്ചത്.

ലക്കി സ്റ്റാർ എന്ന സിനിമയിൽ രചന നായികയായി അരങ്ങേറി. ആമേനിലെയും ഡബിൾ ബരേലിലെയും കഥാപാത്രങ്ങളാണ് സിനിമ പ്രേക്ഷകർക്ക് ഇടയിൽ രചനയെ കൂടുതൽ പ്രിയങ്കരിയാക്കിയത്. പുണ്യാളൻ അഗർബത്തീസ്, കാന്താരി, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, വർണ്യത്തിൽ ആശങ്ക, ബ്ലാക്ക് കോഫി തുടങ്ങിയ സിനിമകളിൽ രചന അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലിൻറെ ആറാട്ടിലാണ് രചന അവസാനമായി അഭിനയിച്ചത്. ഫ്ലാവേഴ്സ് ടി.വിയിലെ കോമഡി ഉത്സവം അവതാരകയുമാണ് ഇപ്പോൾ രചന. രചന വിഷുവിന് ചെയ്ത ഒരു ട്രഡീഷണൽ ഔട്ട് ഫിറ്റിലുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഓരോ ഫോട്ടോയിലും രചനയുടെ ഭാവങ്ങൾ എടുത്തുപറയേണ്ട ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here