മനോഹരമായ കാര്യങ്ങൾ ചെയ്യണമെങ്കിൽ മനസ് ഫ്രീ ആയിരിക്കണം.! പുതിയ ചിത്രങ്ങൾ പങ്കുവച്ച് സാധിക പറയുന്നു; ഫോട്ടോസ്

1041

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരറാണിയാണ് സാധിക വേണുഗോപാൽ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.

മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയ പട്ടുസാരി എന്ന പരമ്പരയിൽ അഭിനയിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു. ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് പരമ്പരയിലും താരം അഭിനയിച്ചു.

മിനിസ്‌ക്രീനിൽ തന്റെ സ്ഥാനം കണ്ടെത്തിയ താരം ഓർക്കൂട്ട് ഒരു ഓർമ്മക്കൂട് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറി. ആദ്യ സിനിമയ്ക്ക് ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു. സിനിമയിൽ ആദ്യമായി നായികയുടെ വേഷം ചെയ്യുന്നത് MLA മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലൂടെയാണ്.

ഇന്നിപ്പോൾ അഭിനയത്തിൽ സജീവമാണ് താരം. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ പ്രത്യേകത. സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. സിനിമയിലെ പോലീസ് വേഷത്തിലാണ് താരമെത്തിയത്. കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടുക്കാച്ചി ചിത്രങ്ങൾ. പാവാടയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവെച്ച് താരം ഇതിനകം കൈയടി നേടിയിട്ടുണ്ട്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here