സോഷ്യൽമീഡിയയിൽ തരംഗമായി നടി സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട്.. – ഫോട്ടോസ് കാണാം

2984

സിനിമ-സീരിയൽ രംഗത്ത് ഒരുപോലെ സജീവമായി അഭിനയിക്കുന്ന ചുരുക്കം ചില താരങ്ങളെ മലയാളത്തിലുള്ളൂ. നായികയായോ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അവരിൽ പലരും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരങ്ങളാണ്. അത്തരത്തിൽ സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായി അഭിനയിക്കുന്ന ഒരാളാണ് നടി സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാധിക നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ മണിയുടെ നായികയായി അഭിനയിച്ചാണ് സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സാധിക പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, ആറാട്ട് തുടങ്ങിയവയാണ് അവസാന സിനിമകൾ. മോഡലിംഗ് മേഖലയിലും സജീവമായ സാധിക നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ട്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ അത് വൈറലാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

സിനിമയിലും സീരിയലുകളും പുറമേ ട്രെൻഡിങ് ആയിട്ടുള്ള ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും ആക്ടിവ് ആയിട്ടുള്ള നടിയാണ് സാധിക. ഒരു ഇടവേളയ്ക്ക് ശേഷം സാധികയുടെ ഒരു കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here