
നൃത്ത വേദികളിലൂടെ ചലചിത്ര രംഗത്തേക്ക് കടന്നു വന്ന മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ഷംന കാസിം. ഇന്ന് തെന്നിന്ത്യൻ ചലചിത്ര ലോകത്ത് തിരക്കേറിയ നായികയായി തിളങ്ങി നിൽക്കുന്ന ഷംന കാസിം ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അമ്യത ടിവിയിൽ സംപ്രേക്ഷണം ചെയ്ത. സൂപ്പർ ഡാൻസർ എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം മിനിസ്ക്രീൻ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. ചടുല നൃത്ത ചുവടുമായി നൃത്ത വേദികളെ ത്രസിപ്പിച്ച ഷംന കാസിം പ്രേക്ഷക ഹൃദയത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.


മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് എന്നിട്ടും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ നായികയായി താരം തന്റെ വരവറിയിച്ചു. എന്നാൽ മലയാളത്തിൽ നായികയായി വേഷമിട്ട ചിത്രത്തിൽ ഒന്നും ഷംനക്ക് വേണ്ടത്ര സ്വീകാരിത ലഭിച്ചില്ല. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയ താരം ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ മുൻനിര നായികാ പദവിയിലേക്ക് ഉയർന്നു വന്നു.


ചിത്രത്തിൽ തകർപ്പൻ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം, ഇന്ന് നൃത്ത വേദികളിലും വെള്ളിതത്തിരയിലും തിളങ്ങി നിൽക്കുന്ന താരമാണ്. മോഡലിങ് രംഗത്തും കഴിവ് തെളിയിച്ച ഷംന കാസിം നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. സൈബർ ഇടങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട് താരത്തിന്റെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.


