വിക്രത്തിലെ ബി.ജി.എം കൊണ്ട് കൈയടി നേടിയ നടി.! സോഷ്യൽ മീഡിയയിൽ തിരഞ്ഞ് ആരാധകർ – ഫോട്ടോസ്

2630

കമൽഹാസൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ഫഹദ് ഫാസിലും തമിഴിലെ മക്കൾ സെലവൻ വിജയ് സേതുപതിയും പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ നടിപ്പിൻ നായകൻ സൂര്യ വളരെ പ്രധാനപ്പെട്ട റോളിൽ അവസാന നിമിഷങ്ങളിൽ എത്തുന്നുമുണ്ട്.

വിക്രത്തിന്റെ അടുത്ത ഭാഗത്തിൽ ഏവരും കാത്തിരിക്കുന്നത് സൂര്യയുടെ പ്രകടനം കാണാൻ കൂടിയാണ്. ഒരു പക്ഷേ വിക്രത്തിന്റെ രണ്ടാം ഭാഗത്തിൽ സൂര്യയും അനിയൻ കാർത്തിയും ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി വിക്രം മാറിയിരിക്കുകയാണ്. ഒരാഴ്ചകൊണ്ട് തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമയായി വിക്രം മാറി കഴിഞ്ഞു.

വിക്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം കമൽഹാസന്റെ കഥാപാത്രത്തെ കുറിച്ച് അന്വേഷിച്ച് പോകുന്ന ചില രംഗങ്ങളുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട സീൻ എന്ന് പറയുന്ന വിക്രം(കർണൻ) എന്ന കഥാപാത്രം സ്ഥിരമായി പോകുന്ന വേ.ശ്യാലയമാണ്. അവിടെത്തെ ആ പെൺകുട്ടിയെ അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കുകയില്ല.

വിക്രം പോയത് പോലെ ഫഹദ് അവതരിപ്പിച്ച അമറും അവിടേക്ക് പോവുകയും പിന്നീട് അവിടെ നടക്കുന്ന രംഗങ്ങളും തിയേറ്ററുകളിൽ ഏറെ ചിരിപ്പിക്കുകയും ആ സീനുകളിൽ ബി.ജി.എം എല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. മായ എസ് കൃഷ്ണൻ എന്ന നടിയാണ് ആ റോളിൽ അഭിനയിച്ചത്. സിനിമ കണ്ട ഇറങ്ങിയ പ്രേക്ഷകർക്ക് സോഷ്യൽ മീഡിയയിൽ മായയുടെ അക്കൗണ്ട് തിരയുകയും ഇപ്പോൾ ഫോളോവേഴ്സ് കൂടി വരികയുമാണ്.

തിയേറ്റർ ആർട്ടിസ്റ്റായ മായ സിനിമയിലേക്ക് എത്തുന്നത് 2015-ലാണ്. വാനവിൽ വാഴ്‌കൈ എന്ന സിനിമയിലാണ് മായ ആദ്യമായി അഭിനയിച്ചത്. പിന്നീട് തൊടാറി, മഗാളിർ മട്ടും, വേലൈകാരൻ, 2.0 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. വിക്രം ഇറങ്ങിയതോടെ ശ്രദ്ധനേടുന്ന മായയുടെ പഴയ ഫോട്ടോസും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

photos

LEAVE A REPLY

Please enter your comment!
Please enter your name here