
ഒരു കാലത്ത് തരംഗമായി മാറിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോ. നിരവധി പിന്നണി ഗായകൻമാരെയും ഗായികമാരെയും മലയാള സിനിമക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റി സംഗീത റിയാൽറ്റിഷോയാണ് ഐഡിയ സ്റ്റാർ സിംഗർ.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഷോയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച അമൃത സുരേഷ് നിരവധി ചിത്രങ്ങളിലും ഗാനമാലപിച്ചിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷവും അമൃത സംഗീത രംഗത്ത് സജീവമാണ്.

അനിയത്തി അഭിരാമിയും ചേർന്ന് അമൃതംഗമായ എന്ന ബാന്റും തുടങ്ങി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലും അമൃതയും അഭിരാമിയും പങ്കെടുത്തു.ഷോയിൽ തകർപ്പൻ പ്രകടനം തന്നെയാണ് ഇരുവരും കാഴ്ച്ചവെച്ചത്.

സൈബർ ഇടങ്ങളിൽ സജീവമായ അമൃത പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. അമൃത സുരേഷ് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സാരിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്. അമൃത പങ്കുവെച്ച വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.