‘സാരിയിൽ തിളങ്ങി ടിക് ടോക് താരം; പൊളി ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ്

2717

സമൂഹ മാധ്യമങ്ങളിലൂടെ പെട്ടന്ന് ശ്രദ്ധപിടിച്ചു പറ്റുന്ന ഒരുപാട് താരങ്ങളുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക് ടോക് മുതലായ പ്ലാറ്റുഫോമുകളിലൂടെയാണ് ഇത്തരം ആളുകൾ ഉയർന്ന് വരുന്നത്. ചിലർക്ക് സിനിമയിലേക്കുള്ള അവസരം വരെ ഇതിലൂടെ ലഭിക്കുമ്പോൾ ചില താരങ്ങൾ ഇതിലൂടെ ലക്ഷങ്ങളാണ്‌ സമ്പാദിക്കുന്നത്. ടിക് ടോകിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ ടിക് ടോക് ബാൻ ചെയ്തപ്പോൾ അവരിൽ പലരും ഇൻസ്റ്റാഗ്രാമിൽ റീൽസ് വഴി ശ്രദ്ധനേടുകയും വീണ്ടും ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഓൺലൈനിൽ വീഡിയോസിലൂടെ ആരാധകരെ നേടിയ ഒരു താരമാണ് ഡെവിൾ കുഞ്ചു എന്ന പേരിൽ അറിയപ്പെടുന്ന അനഘ കെ എന്ന മലയാളി. ലിപ് സിങ്ക് വിഡിയോസിലൂടെയാണ് അനഘ ആദ്യം സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.

ആരാധകരെ നേടുകയും പിന്നീട് അത് സ്ഥിരമായി തുടർന്ന അനഘ അതുവഴി കോളബുകൾ ചെയ്ത പൈസ സമ്പാദിക്കാനും തുടങ്ങിയിരുന്നു. വെറും 22 വയസ്സ് മാത്രമാണ് ഇപ്പോൾ താരത്തിന്റെ പ്രായമെങ്കിലും ഒരുപാട് ആരാധകരെ ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് അനഘ. വീഡിയോസ് മാത്രമല്ല ധാരാളം ഫോട്ടോഷൂട്ടുകളും അനഘ ചെയ്യാറുണ്ട്.

ഡെവിൾ കുഞ്ചു എന്ന പേരിലാണ് ഇപ്പോഴും ആരാധകർക്ക് ഇടയിൽ താരം അറിയപെടുന്നത്. അനഘയുടെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സാരിയിൽ വളരെ ക്യൂട്ട് ലുക്കിലാണ് അനഘയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here