
മലയാളം ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രേഷ്മ നായർ. നടിയും മോഡലുമായ രേഷ്മ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ നിരവധി ഫോട്ടോ ഷൂട്ടുകൾ ഇതിനുമുൻപ് വൈറലായി മാറിയിട്ടുണ്ട്. താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

മലയാളം ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്നതോടെയാണ് താരത്തിന് നിരവധി ആരാധകരെ നേടാൻ സാധിച്ചത്. ബിഗ് ബോസ് തന്നെയാണ് താരത്തിന് ഇത്രയും അധികം പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തതും. താരത്തിന് നിരവധി ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ട്. ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളാണ് നേരിടാറുള്ളത്. ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഒരു ടാസ്കിന് ഇടയിൽ രജിത്ത് സാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ആണ് ഉണ്ടായത്.

അതിനെ തുടർന്ന് രജിത്ത് സാറിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുകയും പിന്നാലെ കോവിഡിന്റെ വരവോടെ ഷോ നിർത്തിവയ്ക്കേണ്ടതായും വന്നു. വളരെയധികം ബോൾഡ് ആയ ഒരു പെൺകുട്ടിയാണ് രേഷ്മ നായർ. വളരെയധികം എക്സ്പോസ്ഡ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾക്കെല്ലാം താരം മോഡലായി അഭിനയിച്ചിട്ടുണ്ട്. തൈറോയ്ഡ് മൂലം അമിതഭാരമായ താരം യോഗയിലൂടെയും പലതരം വർക്കൗട്ടിലൂടെയുമാണ് മെലിഞ്ഞ സുന്ദരിയായി മാറിയത്.

ഇപ്പോൾ ഇതാ അതീവ ഗ്ലാസ് ലുക്കിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വെള്ളത്തിൽ ഒരു മത്സ്യകന്യകയെ പോലെ കിടക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്.

